2.42 ലക്ഷം പാക്കറ്റ് ആട്ട ഭക്ഷ്യയോഗ്യമല്ലാതായി; റേഷൻകടക്കാർക്ക് 27 ലക്ഷം രൂപ തിരികെനൽകും


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ആലപ്പുഴ: കാലാവധി കഴിഞ്ഞതിനാൽ സംസ്ഥാനത്തെ വിവിധ റേഷൻ കടകളിലായി 2.42 ലക്ഷം പാക്കറ്റ് ആട്ട ഭക്ഷ്യയോഗ്യമല്ലാതായി. ഇവ കാലിത്തീറ്റ ഉത്പാദനത്തിനായി മിൽമയ്ക്കു കൈമാറി. നഷ്ടംവന്ന ആട്ടയുടെ വിലയായി 27.2 ലക്ഷം രൂപ റേഷൻവ്യാപാരികൾക്കു തിരികെനൽകുന്നതിനും തീരുമാനമായി.

എ.എ.വൈ., മുൻഗണനാ വിഭാഗത്തിൽ കേടായ ആട്ടയ്ക്കു പാക്കറ്റൊന്നിന് ആറുരൂപ നിരക്കിലും പൊതുവിഭാഗത്തിൽ കേടായ ആട്ടയ്ക്ക് 15 രൂപ നിരക്കിലുമാണു തിരികെനൽകുക. എ.എ.വൈ.-മുൻഗണനാ വിഭാഗങ്ങളിലെ ആട്ടയാണു കേടായതിൽ ഒരുലക്ഷത്തിലേറെയും. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആട്ട ഭക്ഷ്യയോഗ്യമല്ലാതായത്. 66,318 പാക്കറ്റ്. അതിന് 7.48 ലക്ഷം രൂപ വിലവരും.

ഉത്പാദിപ്പിച്ച് ഒരുമാസമെത്തുമ്പോഴാണു പലപ്പോഴും റേഷൻകടകളിൽ ആട്ട വിതരണത്തിനെത്തിക്കുന്നത്. അതുകൊണ്ട് ലഭിക്കുന്ന മാസംതന്നെ വിതരണം പൂർത്തിയായില്ലെങ്കിൽ ആട്ടയുടെ കാലാവധി കഴിയും. അത്തരത്തിൽ മോശമായ ആട്ടയാണു കാലിത്തീറ്റ ഉത്പാദിപ്പിക്കാനായി തിരിച്ചെടുത്തത്.

റേഷൻവ്യാപാരികൾ മുൻകൂർ പണംനൽകി വാങ്ങിയ ആട്ടയായതിനാലാണു പണം തിരികെനൽകുന്നത്. ജൂൺ 10-നകം തുക വിതരണം ചെയ്യും. വ്യാപാരികൾ സർക്കാരിലേക്കു നൽകാനുള്ള തുക പിടിച്ചശേഷം ബാക്കിയാകും നൽകുക.

Content Highlights: ration atta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..