പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: മേയ് 31-ന് വിരമിക്കുന്നത് സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 11,800 ഓളം പേർ. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർ ഒഴികെയാണിത്. ഈ വർഷം വിരമിക്കാനിരിക്കുന്ന 21,083 പേരിൽ പകുതിയിലേറെയും ബുധനാഴ്ച പടിയിറങ്ങും.
സ്കൂൾ പ്രവേശനത്തിന് പലരും മേയ് 31 ജനനത്തീയതിയായി രേഖപ്പെടുത്തുന്ന പതിവ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതാണ് ഇത്രയും പേർ ഒരുമിച്ച് വിരമിക്കാൻ കാരണം. ഡോക്ടർമാർ ഉൾപ്പെടെ 10 വിഭാഗം സർക്കാർ ജീവനക്കാർ ഒഴികെയുള്ളവർ 56-ാം വയസ്സിലാണ് വിരമിക്കുന്നത്.
കഴിഞ്ഞ മേയിൽ 11,100 പേരാണ് വിരമിച്ചത്. 2021 മേയിൽ 9,205 പേരും. വർഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. 2023-ൽ വിവിധ മാസങ്ങളിലായി 21,083 പേർ വിരമിക്കുമെന്നാണ് പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിലെ കണക്ക്. 2022-ൽ വിരമിച്ചത് 20,719 പേർ. കൂടുതൽപേർ വിരമിക്കാനിരിക്കുന്നത് 2027-ലാണ്-23,714.
വിരമിക്കുന്നവർക്ക് ആനുകൂല്യം നൽകാൻ 3000 കോടി രൂപയിലധികം വേണ്ടിവരും. എന്നാൽ, ഇത് എല്ലാവർക്കും ഒരുമിച്ച് നൽകേണ്ടിവരില്ല. അക്കൗണ്ടന്റ് ജനറൽ അംഗീകരിക്കുന്ന മുറയ്ക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടത്.
ഇത്രയേറെ ജീവനക്കാർ വിരമിക്കുന്നത് സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ പതിവ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: retirees service-kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..