സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ: സാങ്കേതിക സർവകലാശാലയിൽ പരീക്ഷാഫലം അനിശ്ചിതത്വത്തിൽ


1 min read
Read later
Print
Share

Photo: Mathrubhumi News

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ മൂല്യനിർണയം പൂർത്തിയായ 21 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം. വിവിധ പരീക്ഷകളുടെ ഫലം പ്രൊ. വി.സി. ഇതുവരെയും വി.സി. ഡോ. സിസാ തോമസിനു നൽകിയിട്ടില്ല. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരുവിഭാഗം ജീവനക്കാരും വി.സി.യോടുള്ള നിസ്സഹകരണം തുടരുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.

പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എൻജിനിയറിങ്, എം.സി.എ. പരീക്ഷാഫലങ്ങൾ വി.സി.യുടെ അംഗീകാരത്തിനുനൽകാതെ പ്രൊ. വി.സി. തടഞ്ഞു വെച്ചിരിക്കുകയാണെന്ന് സർവകലാശാലാ വൃത്തങ്ങൾ പറഞ്ഞു.

ബിരുദ സർട്ടിഫിക്കറ്റിനുള്ള എണ്ണായിരം അപേക്ഷകളിൽ ഇനിയും തീരുമാനമായിട്ടില്ല. അതിനായി, വി.സി.ക്ക് ഇ-ഒപ്പിനുള്ള സൗകര്യം സജ്ജമാക്കിയിട്ടില്ല. വിദേശത്തു ജോലി ലഭിച്ചവർ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ആശങ്കയുമായി ഈയിടെ രംഗത്തുവന്നിരുന്നു.

സിസാ തോമസിനെ വി.സി.യായി നിയമിച്ചതിനെതിരേ, ചാൻസലറായ ഗവർണറെ എതിർകക്ഷിയാക്കി സർക്കാർ നൽകിയ ഹർജിയിൽ ഇനിയും തീർപ്പായിട്ടില്ല. ബിരുദ സർട്ടിഫിക്കറ്റ് നൽകാതെയും പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെയും പ്രതിസന്ധിയിലാണ് സർവകലാശാല. എന്നാൽ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ തടസ്സമില്ലെന്നുമാണ് സർവകലാശാലാ അഭിഭാഷകൻ കോടതിയിൽ നൽകിയിട്ടുള്ള മറുപടി. വിദ്യാർഥികളുടെ ഭാവി രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തകർക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

Content Highlights: revaluation results withheld in technical university due to goverment governer clash

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..