ബഷീറിന്റെ കൃതികൾ പരിഭാഷപ്പെടുത്തിയ ഡോ. ആഷർ അന്തരിച്ചു


1 min read
Read later
Print
Share

ഡോ. റൊണാൾഡ് ഇ. ആഷർ | ഫോട്ടോ: വി. രമേഷ്

ലണ്ടൻ: തകഴിയുടെയും ബഷീറിന്റെയും കൃതികൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഡോ. റൊണാൾഡ് ഇ. ആഷർ (96) അന്തരിച്ചു. സ്കോട്ട്‌ലൻഡിലെ എഡിൻബ്രയിലായിരുന്നു അന്ത്യം.

ഇന്ത്യയിൽ വന്ന് മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡഭാഷകൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത ആഷർ വിവർത്തനത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയനായത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’, ‘പാത്തുമ്മയുടെ ആട്’, തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’ തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷയറിനടുത്ത് ഗ്രിംഗ്ലിയിൽ 1926 ജൂലായ് 23-നാണ് ജനനം.

1983-ൽ ആഷറിന് മലയാളത്തിലെ വിശിഷ്ടസേവനങ്ങൾക്കായി കേരള സാഹിത്യ അക്കാദമി സ്വർണമെഡൽ നൽകി. ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഫെലോഷിപ്പ്, പ്രവാസി ദോഹയുടെ 2010-ലെ പ്രവാസിപുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

Content Highlights: Ronald Asher, who translated the works of Basheer, passed away

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..