.
ആലപ്പുഴ: ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളംകാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണം.
രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോൺവിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയപ്രവർത്തനം. ഇവിടെയിപ്പോൾ കോൺഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായി. കമ്യൂണിസ്റ്റുകളിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നതാണ് പ്രശ്നം.
ഒരു ജ്യോതിഷിയും നരബലിനടത്തിയിട്ടില്ല. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാർ കേരളത്തിൽ കൂടിവരുകയാണ്. ഹിന്ദുപുരോഹിതർ കല്യാണത്തിനും മറ്റു പൊതുചടങ്ങുകളിലും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്നു പറഞ്ഞത് ഇവിടെ ചിലർ വിവാദമാക്കി. തന്നെ അധിക്ഷേപിച്ചു. ക്രിസ്ത്യൻ, മുസ്‌ലിം പുരോഹിതർ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലർക്ക് താത്പര്യമെന്നും സുധാകരൻ പറഞ്ഞു.
Content Highlights: sabarimala, g sudakaran comment,kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..