കെ. സുധാകരൻ| Photo: Mathrubhumi
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സുരക്ഷ ശക്തമാക്കി. സുധാകരന്റെ കണ്ണൂർ നാടാലിലെ വീടിന് സായുധപോലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്റെ നേർക്ക് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തേ രണ്ടു പോലീസുകാരുടെ അകമ്പടിയാണ് സുധാകരനുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനുശേഷമുണ്ടായ അക്രമസംഭവങ്ങൾകൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയത്. വിമാനത്തിൽ പ്രതിഷേധം ഉണ്ടായതിനുപിന്നാലെ മുഖ്യമന്ത്രിക്കും സുരക്ഷ കൂട്ടിയിരുന്നു.
Content Highlights: security tightens for k sudhakaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..