പാർട്ടി പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം: സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

ആറന്മുള: പാർട്ടി പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജേക്കബ് തര്യനെ പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആറന്മുള പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ.

മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് സ്ത്രീയുടെ വീട്ടിലെത്തിയതെന്നും പരാതിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി. 164 പ്രകാരം മൊഴി കേൾക്കുന്നതിന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് അപേക്ഷ നൽകി.

ആരോപണവിധേയനെതിരേ നടപടി വേണമെന്ന് മല്ലപ്പുഴശേരി ലോക്കൽ കമ്മിറ്റിക്ക് പ്രവർത്തകനൽകിയ പരാതിയിൽ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആർ. അജയകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി. ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പാർട്ടിതല അന്വേഷണം നീണ്ടുപോയതിനാൽ സ്ത്രീ ആറന്മുള പോലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights: sexual abuse against lady party worker: cpm area committee member suspended

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..