അമ്പലങ്ങളിൽ ഷർട്ട് ഊരരുതെന്ന് എഴുതിവെക്കണം -വെള്ളാപ്പള്ളി


വെള്ളാപ്പള്ളി നടേശൻ|File Photo: Mathrubhumi

പൂത്തോട്ട (കൊച്ചി): അമ്പലങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരരുതെന്ന് ബോർഡ് എഴുതിവെക്കണമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പൂണൂല് ഉണ്ടോ എന്നറിയാനല്ലേ ഈ ഷർട്ട് ഊരുന്നത്? കണിച്ചുകുളങ്ങരക്ഷേത്രത്തിൽ ഷർട്ട് ഊരാറില്ല. അതുകൊണ്ട് ഒരു ദേവീകോപവും ഉണ്ടായിട്ടില്ല. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവർത്തനങ്ങൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു.



പൂത്തോട്ട എസ്.എൻ.ഡി.പി. ശാഖയുടെ ‘ശ്രീനാരായണ വല്ലഭഭവനം’ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..