ഫർഹാനയും ഷിബിലിയും
ചെർപ്പുളശ്ശേരി: 2021 ജനുവരിയിൽ ചെർപ്പുളശ്ശേരി പോലീസ് സ്‌റ്റേഷനിൽ ഷിബിലിയുടെ പേരിൽ ഫർഹാനയുടെ വീട്ടുകാർ പോക്‌സോ കേസ് ഫയൽചെയ്തിരുന്നു. ആ കേസിനുശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് സൂചന. വല്ലപ്പുഴ സ്വദേശിയായ ഷിബിലിയുടെ സുഹൃത്താണ് ചളവറ സ്വദേശിയായ ഫർഹാന.
2018-ൽ നെന്മാറയിൽ വഴിയരികിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്ന് ഫർഹാനയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷിബിലി ആലത്തൂർ സബ് ജയിലിൽ കഴിഞ്ഞു. അടുത്തിടെ കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫർഹാന സ്വർണവുമായി മുങ്ങിയെന്ന് പരാതിയുണ്ട്. സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതിവെച്ചാണ് ഫർഹാന പോയതെന്നാണ് വിവരം. അന്ന് ഫർഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്കു പോവുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫർഹാനയുടെ സഹോദരൻ ഗഫൂറിനെ ചളവറയിലെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ മൂവർസംഘം കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹോട്ടലിൽനിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളിൽ ഗഫൂറും ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. 23 മുതൽ ഫർഹാനയെ കാണാനില്ലെന്ന് കുടുംബം ചെർപ്പുളശ്ശേരി പോലീസിൽ പരാതിനൽകിയിരുന്നു. 24-ന് രാത്രി ഫർഹാനയുടെ വീട്ടിൽ മൂന്നു വാഹനങ്ങളിലായാണ് മഫ്ടിയിൽ പോലീസ് എത്തിയത്. ഗഫൂറിനെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്നറിയുന്നു. പിറ്റേന്ന് വീണ്ടുമെത്തിയ പോലീസ് ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയെയും കൊണ്ടുപോയെങ്കിലും വൈകീട്ട് തിരിച്ചെത്തിച്ചു. വീരാൻകുട്ടിയുടെപേരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പോലീസിൽ പരാതിയുണ്ട്. ഈ മാസം 13-ന് അയൽവാസിയാണ് പരാതിനൽകിയത്.
Content Highlights: siddique murder pocso case against shibili


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..