കെ-റെയിൽ കേരള വികസനത്തിന്; നടത്തിപ്പ് സർക്കാരിന് തീരുമാനിക്കാം -യെച്ചൂരി


1 min read
Read later
Print
Share

കേരളത്തിന്റെ നേട്ടം യൂറോപ്യൻ രാജ്യങ്ങൾക്ക് സമം

സീതാറാം യെച്ചൂരി| Photo: ANI

കണ്ണൂർ: കെ-റെയിൽ കേരളത്തിന്റെ വികസനത്തിനാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏതു സംസ്ഥാനത്തും വികസനം ആവശ്യമാണ്. വികസനം എങ്ങനെ വേണം എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ചുള്ള അനുമതിയും പാർട്ടി നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറിയായശേഷം ആദ്യം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ-റെയിൽ സംസ്ഥാനവും കേന്ദ്രവും ചേർന്നുള്ള പദ്ധതിയാണ്. കേരളത്തിന് അത് അത്യാവശ്യമാണോ എന്നാണ് നമ്മൾ പരിശോധിക്കുന്നത്. പുറത്തു നിന്നുള്ള സഹായംകൊണ്ട് അധികകാലം പോവില്ല, നമ്മൾ സ്വയം കണ്ടെത്തണമെന്ന് വർഷങ്ങൾക്ക്‌ മുൻപേ ഇ.എം.എസ്. പറഞ്ഞിരുന്നു. നിലവിൽ സ്ഥലമെടുപ്പും മറ്റുമായുള്ള പ്രശ്നങ്ങളാണ്. അതിന് സർക്കാർ പരിഹാരംകാണും.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യത്തിലൊക്കെ ഇന്ത്യക്ക് മാത്രമല്ല ലോകത്തിനുപോലും കേരളം മാതൃകയാണ്. പല യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമാണ് കേരളത്തിന്റെ നേട്ടം- യച്ചൂരി പറഞ്ഞു.

ഹിന്ദുത്വം ഉയർത്തുന്ന രാഷ്ട്രീയ ഭീഷണിയാണ് ഇന്നുള്ളത്. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, പിന്നാക്കക്കാർ, ദളിതർ, വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരെ ജീവിതപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഒന്നിപ്പിക്കേണ്ടത്. അത്തരം സമരങ്ങൾ വിജയിക്കുന്നുമുണ്ട്. നിർഭാഗ്യവശാൽ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വശക്തികൾ ഇത്തരം കൂട്ടായ്മയെ മതപരമായി ഹൈജാക്ക് ചെയ്യുന്നു. ഹലാലിലേക്കും ഹിജാബിലേക്കും അജൻഡ മാറ്റി വർഗീയ ധ്രുവീകരണം നടത്തുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ പ്രദേശത്തുമെല്ലാം പാർട്ടി വളർത്താനുള്ള ശ്രമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: sitaram yechury on k rail

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..