പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാനാകാത്തവരിൽ മഹാഭൂരിപക്ഷവും പട്ടികവിഭാഗത്തിലും മറ്റു പിന്നാക്കവിഭാഗത്തിലും പെട്ടവർ. 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 3,166 പേർക്ക് ഉപരിപഠനത്തിന് അർഹത നേടാനായില്ല. ഇതിൽ 1,327 കുട്ടികൾ പട്ടികജാതി-പട്ടികവർഗക്കാരാണ്. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല.
പിന്നാക്കവിഭാഗങ്ങളുടെ പഠനസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പദ്ധതികളും സ്കോളർഷിപ്പുകളുമെല്ലാം ധാരാളമുണ്ടെന്നിരിക്കെ ഇപ്പോഴും ഈ ആനുകൂല്യങ്ങളൊന്നും വേണ്ടവിധം വിദ്യാർഥികളിലേക്ക് എത്തുന്നില്ലെന്ന് വ്യക്തം.
പട്ടികജാതി-പട്ടികവർഗം-ഒ.ബി.സി-ഒ.ഇ.സി.
പരീക്ഷ എഴുതിയവർ 41,488 8,701 2,92,111 13,199
യോഗ്യത നേടാത്തവർ 809 518 1,561 89
ശതമാനം 1.95 5.95 0.53 0.67
കൂടുതലും ആൺകുട്ടികൾ
0.74 ശതമാനമാണ് ഉപരിപഠനാർഹരാകാത്ത കുട്ടികൾ. 1,981 ആൺകുട്ടികൾക്ക് അർഹത നേടാൻ കഴിയാതെ പോയപ്പോൾ 1,078 പെൺകുട്ടികൾക്കും എസ്.എസ്.എൽ.സി. കടക്കാനായില്ല. 3,959 സ്കൂളുകളിൽ 925 സ്കൂളുകളിലെ ഒന്നോ അതിലധികമോ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയില്ല. ഇതിൽ 413 സർക്കാർ, 481 എയ്ഡഡ്, 31 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
കടുത്ത ജീവിതസാഹചര്യങ്ങളാണ് പല വിദ്യാർഥികൾക്കും പരീക്ഷയെന്ന കടന്പ കടക്കാൻ തടസ്സമാകുന്നത്.
തോൽവിയിൽ മുന്നിൽ കണക്ക്
കണക്കും കെമിസ്ട്രിയും ഇംഗ്ലീഷുമാണ് കൂടുതൽ വിദ്യാർഥികളെയും തോൽപ്പിച്ചത്. കണക്കിൽ 0.33 ശതമാനവും കെമിസ്ട്രിയിൽ 0.32 ശതമാനവും കുട്ടികൾ എസ്.എസ്.എൽ.സി. കടന്നില്ല. ഉപരിപഠനത്തിന് അർഹത നേടുന്നതിന് ഓരോ പേപ്പറിനും തുടർമൂല്യനിർണയത്തിൻറെ (സി.ഇ.) മാർക്കും എഴുത്തുപരീക്ഷയുടെ (ടി.ഇ.) മാർക്കും തിയറി/ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കും ചേർത്ത് ഡി+ ഗ്രേഡ് (അതായത് 30-39%) നേടണം.
വിഷയം പരീക്ഷ എഴുതിയവർ ഉപരിപഠനത്തിന് അർഹരാകാത്തവർ ശതമാനം
കണക്ക് 4,26,319 962 0.33
കെമിസ്ട്രി 4,26,297 1,338 0.32
ഇംഗ്ലീഷ് 4,26,334 468 0.11
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..