പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയിൽ ചരിത്രവിജയം. പരീക്ഷയെഴുതിയ 4,19,128 വിദ്യാർഥികളിൽ 4,17,864 പേരും വിജയിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു.
തോറ്റവർ 1264
എല്ലാവിഷയത്തിലും എപ്ളസ് 68,604
ഗ്രേസ് മാർക്ക് അനുവദിച്ചവർ 1,38,886
കൂടിയ വിജയം കണ്ണൂർ ജില്ല (99.94%)
കുറവ് വയനാട് (98.41 ശതമാനം)
എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത് മലപ്പുറം (4856 പേർ)
ഏറ്റവുംകൂടുതൽ പരീക്ഷയെഴുതി വിജയിച്ച സ്കൂൾ മലപ്പുറം എടരിക്കോട് പി.കെ.എം.എം. എച്ച്.എസ്.എസ് (1876)
മുഴുവൻ കുട്ടികളും വിജയിച്ച 951 സർക്കാർ സ്കൂളുകൾ, 1291 എയ്ഡഡ്, 439 അൺ-എയ്ഡഡ് സ്കൂളുകൾ
സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാവും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ശനിയാഴ്ച മുതൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
സേ പരീക്ഷ ജൂൺ ഏഴുമുതൽ
ജൂൺ ഏഴുമുതൽ 14 വരെയാണ് സേ പരീക്ഷ. ജൂൺ അവസാനം ഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾവരെ സേ പരീക്ഷയെഴുതാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..