ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻപോയ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു


ദീപിക

മഞ്ചേശ്വരം: ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകൾ ദീപിക(11)യാണ് മരിച്ചത്.

അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ദീപിക. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം. ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹോദരി: ദീക്ഷ.

Content Highlights: student died in an accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..