നേരിട്ട് സർവേ നടത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തും -വി.ഡി. സതീശൻ


1 min read
Read later
Print
Share

കരുതൽമേഖല

വി.ഡി. സതീശൻ | Photo: മാതൃഭൂമി

കൊച്ചി: കരുതൽമേഖലയുടെ കാര്യത്തിൽ സർക്കാർ കാട്ടുന്ന അലംഭാവവും കെടുകാര്യസ്ഥതയും മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന് 2013-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസഭ തീരുമാനമെടുത്ത് കേന്ദ്രസർക്കാരിനെ അറിയിച്ചതാണ്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ചോദിച്ച സംശയങ്ങൾക്ക് പിണറായിസർക്കാർ മറുപടിനൽകിയില്ല. ഇതോടെ 2018-ൽ ഈ തീരുമാനം റദ്ദായി. ഇതിനുപിന്നാലെ ജനവാസകേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഒരുകിലോമീറ്റർ കരുതൽമേഖല പ്രഖ്യാപിക്കണമെന്ന് പിണറായിസർക്കാർ കേന്ദ്രത്തെ അറിയിച്ചു.

നേരിട്ട് സർവേ നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. അതിനുപകരം ഉപഗ്രഹപരിശോധനയാണ് സർക്കാർ നടത്തിയത്. കരുതൽമേഖലയിൽ ജനവാസകേന്ദ്രങ്ങളോ കൃഷിയിടങ്ങളോ പട്ടണങ്ങളോ ഉണ്ടെന്ന് തെളിയിക്കാൻ ഇത് പര്യാപ്തമല്ല. നേരിട്ട് സർവേ നടത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

ഇല്ലെങ്കിൽ കോൺഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കും -സതീശൻ പറഞ്ഞു.

Content Highlights: survey should be conducted directly says vd satheeshan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..