സ്വപ്ന സുരേഷ്, പിണറായി വിജയൻ| Photo: Mathrubhumi
തിരുവനന്തപുരം: ‘വിവാദവനിതയെ അറിയില്ലെന്നല്ലേ മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്’ എന്ന ചോദ്യവുമായി സ്വപ്നാ സുരേഷ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയെ അതേരീതിയിൽ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്നയെ അറിയാമെന്നും കോൺസുലേറ്റ് ജനറലിനൊപ്പം കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ അവരെ പലതവണ കണ്ടിട്ടുണ്ടെന്നും 2020 ഒക്ടോബറിൽ മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞ വീഡിയോ ഇതിനായി നൽകുകയും ചെയ്തു.
മുഖ്യമന്ത്രി അന്നു പറഞ്ഞത്
കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവർ എന്റടുത്തുവന്നത്. ആ നിലയ്ക്കാണ് അവരെ പരിചയമെന്ന് നേരത്തേ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് വസ്തുതയും. കോൺസുലേറ്റ് ജനറൽ വരുമ്പോഴൊക്കെ ഇവരുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഒരു ചീഫ് മിനിസ്റ്ററും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ യാതൊരു അസാംഗത്യവുമില്ല. സാധാരണഗതിയിൽ പലകാര്യങ്ങൾക്ക് കാണുമല്ലോ. അവരുടെ പരിപാടി നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കാൻ, പോയാലും പോയില്ലെങ്കിലും മുഖ്യമന്ത്രിയെ ക്ഷണിക്കാൻവേണ്ടി വരില്ലേ. അത് സാധാരണ ഒരു മര്യാദയല്ലേ. അങ്ങനെയുള്ള കാര്യങ്ങളിലെല്ലാം എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ ആ ഘട്ടത്തിലൊക്കെ സ്വപ്നയുമുണ്ടായിട്ടുണ്ട്, സെക്രട്ടറി എന്ന നിലയിൽ.
സ്വപ്ന ചൊവ്വാഴ്ച പറഞ്ഞത്
വേറൊരു കള്ളവും ഓണറബിൾ ചീഫ് മിനിസ്റ്റർ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ഓർമയുണ്ടോയെന്ന് അറിയില്ല. ഈ വിവാദവനിതയെ അറിയില്ലെന്നു പറഞ്ഞു, ഞാൻ ജയിലിൽ കിടക്കുമ്പോൾ. ഞാനും ചീഫ് മിനിസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മകളും മകനും ഒക്കെയായി ക്ലിഫ് ഹൗസിലിരുന്ന് ഒരുപാട് കാര്യങ്ങൾ ഡിസ്കസ് ചെയ്ത് ആക്്ഷൻസ് എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച് ഞാൻ ചീഫ് മിനിസ്റ്ററെയും ഫാമിലിയെയും ഓർമിപ്പിച്ചുകൊടുക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..