അരിക്കൊമ്പൻ (ഫയൽ ചിത്രം) | Photo: മാതൃഭൂമി
കമ്പം: ജനവാസമേഖലയിലിറങ്ങി ഭീതി പടർത്തിയ അരിക്കൊമ്പനെ കാട്ടിൽത്തന്നെ നിർത്താൻ മാർഗവുമായി തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ തീറ്റ തേടി നാട്ടിലിറങ്ങാതിരിക്കാൻ കാട്ടിൽ അരി നൽകി. ശർക്കര, പഴക്കുല തുടങ്ങിയവയും അരിക്കൊമ്പൻ ഇപ്പോഴുള്ള റിസർവ് ഫോറസ്റ്റിൽ എത്തിച്ചെന്നാണ് അറിയുന്നത്.
കഴിഞ്ഞദിവസം കമ്പത്തെ ജനവാസമേഖലയിൽ അരിക്കൊമ്പൻ എത്തിയിരുന്നു. ക്ഷീണിതനായ കാട്ടാനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് തീറ്റസാധനങ്ങൾ എത്തിച്ചിരിക്കുന്നത്. മലയോരത്തുനിന്ന് സമതലത്തിലേക്ക് എത്തിയശേഷമേ അരിക്കൊമ്പനെ മയക്കുവെടിവെക്കൂവെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
അരിക്കൊന്പന്റെ തുന്പിക്കൈയിലുണ്ടായ മുറിവ് മനുഷ്യരുടെ ഇടപെടൽമൂലം ഉണ്ടായതല്ലെന്ന് കമ്പം എം.എൽ.എ. എൻ. രാമകൃഷ്ണൻ പറഞ്ഞു. മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞായിരിക്കാം മുറിവെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. 300 പേർ ആനയുടെ നീക്കങ്ങൾ മനസ്സിലാക്കാനായുണ്ട്.
ഷൺമുഖ നദി ഡാമിനോടുചേർന്നുള്ള റിസർവ് വനത്തിലാണ് കൊന്പനുള്ളത്. ഇവിടെനിന്ന് രാത്രിയിൽ കൃഷിയിടങ്ങളിലെത്തി തീറ്റ കണ്ടെത്തുന്നുണ്ടെന്നും എം.എൽ.എ. പറഞ്ഞു.
Content Highlights: Tamil Nadu feast for Arikompan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..