വിഡി സതീശൻ | Photo: KLA
തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞതല്ല ഡി.പി.ആറിലെ എംബാങ്ക്മെന്റിന്റെ (മൺതിട്ട) കണക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 328 കിലോമീറ്റർ ദൂരം മൺതിട്ടയെന്നാണ് ഡി.പി.ആറിലുള്ളത്. എന്നാൽ, കെ-റെയിൽ വെബ്സൈറ്റിലും നിയമസഭയിൽ മുഖ്യമന്ത്രി പറയുന്നതും 35-40 അടി ഉയരത്തിലാണ് മൺതിട്ടകൾ കടന്നുപോകുന്നതെന്നാണ്. ഇതില്ലാത്ത സ്ഥലങ്ങളിൽ രണ്ടുവശത്തും ഉയരത്തിൽ മതിൽ കെട്ടുമെന്നാണ് ഡി.പി.ആറിലുള്ളത്.
ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണ് ചെലവ് 64,000 കോടിയെന്ന് പറയുന്നതെന്നും സതീശൻ ചോദിച്ചു. 1,35,000 കോടി രൂപ ചെലവിടേണ്ടിവരുമെന്നാണ് 2018-ൽ നിതി ആയോഗ് പറഞ്ഞത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 1,60,000 കോടിയാകും. 10 വർഷംകൊണ്ട് പദ്ധതി തീരുമ്പോൾ രണ്ടുലക്ഷം കോടി രൂപയ്ക്കപ്പുറം പോകും -സതീശൻ പറഞ്ഞു.
സമരങ്ങളോട് എന്നുമുതലാണ് ഇടതുപക്ഷത്തിന് പുച്ഛമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പദ്ധതി ജനങ്ങൾക്കല്ല, വിദേശവായ്പാ ഏജൻസികൾക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ വിചാരിക്കുന്നത് ഞങ്ങളുടെ നെഞ്ചത്ത് നടത്താമെന്നു വിചാരിക്കരുതെന്നും കേരളം കമ്യൂണിസ്റ്റ് ഗ്രാമമല്ലെന്ന് ഓർക്കണമെന്നും ഡോ. എം.കെ. മുനീറും പറഞ്ഞു.
Content Highlights: the dpr embankment figures shown by chief minister is not actual one Leader of Opposition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..