പാഠം തീർക്കാത്ത അധ്യാപകരുടെ പേരുകൾ ശേഖരിക്കുന്നു


ജി. രാജേഷ് കുമാർ

1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ: പ്ലസ്ടു ക്ലാസിൽ പാഠഭാഗങ്ങൾ തീർക്കാൻ താത്പര്യം കാണിക്കാത്ത അധ്യാപകരുടെ പേരുകൾ വിദ്യാഭ്യാസവകുപ്പ് ശേഖരിക്കുന്നു. അനൗദ്യോഗിക വിവരശേഖരണമാണ് തുടക്കത്തിലുള്ളത്. 60 ശതമാനത്തിൽ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നിവയടക്കമുള്ള വിവരങ്ങളാണ് എടുക്കേണ്ടതെന്നാണ് പ്രിൻസിപ്പൽമാർക്ക് വാട്‌സ്ആപ്പിൽ നിർദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, പഠിപ്പിക്കാത്തവരുടെ പട്ടിക തരണമെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മറ്റ് ഡെപ്യൂട്ടി ഡയറക്ടർമാരും ഇതേ വഴിയിൽ വരുംദിവസങ്ങളിൽ നീങ്ങാനാണ് സാധ്യത. പരീക്ഷാ തീയതിയിൽ മാറ്റമില്ലെന്ന് സർക്കാർ പ്രഖ്യാപിച്ച സ്ഥിതിക്ക് പാഠഭാഗങ്ങൾ വേഗത്തിലാക്കാനുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.

സംസ്ഥാനത്തെ മിക്ക പ്ലസ്ടു ക്ലാസുകളിലും യഥാർഥത്തിൽ 60 ശതമാനത്തോളം പാഠഭാഗങ്ങളാണ് പഠിപ്പിച്ചുതീർന്നിട്ടുള്ളത്. എന്നാൽ, വിവരശേഖരണം നടത്തിയപ്പോൾ അധ്യാപകർ നടപടി ഭയന്ന് 70 മുതൽ മേലോട്ടാണ് എഴുതിക്കൊടുത്തത്.

നവംബർ ഒന്നിന് സ്കൂളുകൾ തുറന്നതു മുതൽ കിട്ടിയ മണിക്കൂറുകളാണ് അധ്യാപകർ നിരത്തുന്നത്. നവംബർ ഒന്നു മുതൽ ഫെബ്രുവരി 28 വരെ 144 മണിക്കൂർ ക്ലാസിനുള്ള സമയമാണുള്ളതെന്നാണ് അവരുടെ വാദം. ഈ ചുരുങ്ങിയ സമയം കൊണ്ട് 70 ശതമാനത്തിനു മേൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക അസാധ്യമാണ്.

എന്നാൽ ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ മുതൽ നടന്ന ഓൺലൈൻ ക്ലാസുകളും ചേർത്താണ് സർക്കാരിന്റെ കണക്ക്. പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കാനായില്ലെങ്കിൽ വിമർശം ഉണ്ടാവുമെന്ന കാഴ്ചപ്പാടിലാണ് വിവര ശേഖരണത്തിൽ കൂടുതൽ ശ്രദ്ധ സർക്കാർ പുലർത്തുന്നത്. 220 ദിവസം അഥവാ 1,000 മണിക്കൂറായിരുന്നു കോവിഡിനുമുമ്പ് ഒരു വർഷത്തെ അധ്യയനസമയം.

Content Highlights : Kerala Education Department is collecting the names of teachers who are not completed the lessons for Plus Two class

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..