പ്രതീകാത്മക ചിത്രം/മാതൃഭൂമി
തിരുവനന്തപുരം: കോളേജ് വളപ്പിൽ മദ്യപിച്ചു നൃത്തംചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥിനെയും ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനെയും പുറത്താക്കി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരമാണ് എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വത്തിന്റെ നടപടി.
സംസ്കൃത കോളേജ് വളപ്പിൽ രാത്രി ഇരുനേതാക്കളും കൂടെയുണ്ടായിരുന്നവരും മദ്യപിച്ച് നൃത്തംചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏതാനും ആഴ്ചകൾക്കുമുൻപാണ് സംഭവം.
വൈസ് പ്രസിഡന്റ് അനന്തുവിനും ജോയിന്റ് സെക്രട്ടറി ശില്പയ്ക്കും പകരം ചുമതല നൽകിയിട്ടുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എസ്.എഫ്.ഐ. നേതാക്കളുടെ യോഗം വിളിച്ച് ജില്ലാനേതൃത്വത്തിനെതിരേ നടപടിയെടുക്കാൻ നിർദേശിച്ചിരുന്നു. ജില്ലാ നേതൃത്വത്തിലെ ചില പ്രമുഖ നേതാക്കളുടെ ഇടപെടലിൽ നടപടി വൈകുന്നെന്ന് ആരോപണം വന്നു. സി.പി.എമ്മിലെയും എസ്.എഫ്.ഐ.യിലെയും വിഭാഗീയതയാണ് വീഡിയോ പുറത്തുവരാൻ കാരണമായത്.
ഗോകുലിനെ ഡി.വൈ.എഫ്.ഐ. പേരൂർക്കട ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചു. ജോബിൻ ജോസിന് വ്യാഴാഴ്ച ഡി.വൈ.എഫ്.ഐ. കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കടുത്ത നടപടി വേണമെന്ന ആവശ്യത്തിലായിരുന്നു അംഗങ്ങൾ. എന്നാൽ, കാരണം കാണിക്കലിൽ ഒതുക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന കമ്മിറ്റിയിലും സംഭവം ചർച്ചയായിരുന്നു.
Content Highlights: thiruvananthapuram sfi district leadres sanskrit college premise dance boosing


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..