സര്‍വകലാശാലകളില്‍ ഇനി അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അധ്യാപക നിയമനം; പദ്ധതിയധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങും


പി.കെ. മണികണ്ഠൻ

പുതിയപരീക്ഷണവുമായി സർക്കാർ ശന്പളം യു.ജി.സി. നിരക്കിൽ പുതുതലമുറ കോഴ്‌സുകളും തുടങ്ങുന്നു

പ്രതീകാത്മക ചിത്രം | Photo:gettyimages.in

സംസ്ഥാനത്തെ സർവകലാശാലകളിൽ കരാർ അധ്യാപകനിയമനത്തിലും പുതുതലമുറകോഴ്‌സുകളിലും പുതിയ പരീക്ഷണവുമായി സംസ്ഥാനസർക്കാർ. അഞ്ചുവർഷ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. ഏഴുസർവകലാശാലകളിൽ പദ്ധതിയധിഷ്ഠിത കോഴ്‌സുകൾ തുടങ്ങാനും ഉന്നതവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തീരുമാനം.

ഗവേഷണവും പ്രവൃത്തിപരിചയവും മുൻനിർത്തിയാവും പദ്ധതിയധിഷ്ഠിത കോഴ്‌സുകൾക്കുള്ള അധ്യാപകരുടെ നിയമനം. അതിനായി, ഇപ്പോഴുള്ള ഗസ്റ്റ് ലക്ചറർ നിയമനരീതി മാറ്റും. അഞ്ചുവർഷ കരാറിൽ നിയമിക്കുന്ന അധ്യാപകർക്ക് യു.ജി.സി. സ്കെയിലനുസരിച്ചുള്ള ശമ്പളം നൽകും. വാർഷികവർധനയും അനുവദിക്കും. അഞ്ചുവർഷത്തിനുശേഷം അഭിമുഖംനടത്തി അധ്യാപകരെ നിയമിക്കും. പദ്ധതിയധിഷ്ഠിത കോഴ്‌സുകളിലെ പ്രവൃത്തിപരിചയം നേരിട്ടുള്ള നിയമനത്തിനു മുൻതൂക്കം ലഭിക്കാനുള്ള സേവനകാലയളവായി പരിഗണിക്കും.

പദ്ധതിയധിഷ്ഠിത കോഴ്‌സുകൾ

കേരള, എം.ജി., കാലിക്കറ്റ്, കാലടി, കണ്ണൂർ, കുസാറ്റ്, നുവാൽസ് സർവകലാശാലകളിലാണ് കോഴ്‌സുകൾ തുടങ്ങുക. മൂന്നുബാച്ചുകൾ പൂർത്തിയായാൽ കോഴ്‌സുകൾ സമഗ്രമായി വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഓരോ പദ്ധതിയധിഷ്ഠിതകോഴ്‌സിനും മൂന്നുവീതം അധ്യാപകരെ നിയമിക്കാനാണ് സർക്കാർ അനുമതി.

പ്രധാന കോഴ്‌സുകൾ

കേരള സർവകലാശാല: എം.എസ്‌സി. കെമിസ്ട്രി (ഫങ്ഷണൽ മെറ്റീരിയൽസ്), എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ മെഷീൻ ലേണിങ്, മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) പ്രോഗ്രാം, ഗെയിം ആർട്ട് ഡെവലപ്‌മെന്റ്.

എം.ജി. സർവകലാശാല: ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി), കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി), ബയോടെക്‌നോളജി (ഇൻഡസ്ട്രിയൽ ബയോപ്രോസസ്) എന്നിവയിൽ ബിരുദാനന്തരബിരുദം.

കാലടി സംസ്കൃത സർവകലാശാല: പി.ജി. ഡിപ്ലോമ ഇൻ സാൻസ്‌ക്രിറ്റ് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്‌, മൾട്ടി ഡിസിപ്ലിനറി മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്‌മെന്റ്.

കണ്ണൂർ സർവകലാശാല: പി.ജി. ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, എം.എസ്‌സി. ബയോസ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എപ്പിഡമിയോളജി ആൻഡ് എസ്.എ.എസ്. പ്രോഗ്രാമിങ്.

കാലിക്കറ്റ് സർവകലാശാല: ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ, ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്.

കുസാറ്റ്: എം.ടെക്. ഇൻ സെൻസർ സിസ്റ്റം ടെക്‌നോളജി, എം.എസ്‌സി. ഇൻ മറൈൻ ജിനോമിക്സ്, എം.എസ്‌സി. ഇൻ ആക്‌േച്വറിയൽ സയൻസ്.

Content Highlights: universities to appoint teachers in five year contract basis

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..