വി.ഡി സതീശൻ, പിണറായി വിജയൻ
കൊച്ചി: ഗവർണറും മുഖ്യമന്ത്രിയുമായിനടന്ന രഹസ്യ ഇടപാടുകളാണ് ഇപ്പോൾ പുറത്തുവന്ന കേസിലൂടെ പരസ്യമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുഴൽപ്പണക്കേസിൽ ബി.ജെ.പി. നേതാക്കൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂൺ 10-ന് ഗവർണർ അയച്ച കത്ത് ഒന്നരവർഷത്തോളം പൂഴ്ത്തിവെച്ചശേഷമാണ് സർക്കാർ പുറത്തുവിട്ടതെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
കുഴൽപ്പണ കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിന് പകരമായി സ്വർണക്കടത്ത്, ലൈഫ് മിഷൻ കൈക്കൂലി കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരുന്ന അന്വേഷണം മുഖ്യമന്ത്രിയിലേക്കോ മന്ത്രിമാരിലേക്കോ എത്താതെ ഒത്തുതീർപ്പാക്കി. രണ്ടിനും ഗവർണർ ഇടനിലക്കാരനായോയെന്നാണ് വ്യക്തമാക്കേണ്ടത്.’’
കർഷസമരങ്ങൾക്കു പിന്നിൽ മോദി തീവ്രവാദം ആരോപിച്ചതുപോലെയാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം സമരത്തെ ആക്ഷേപിക്കുന്നത്. ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരേ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നൽകിയ കേസ് കോടതിയിൽ എത്തുമ്പോൾ കലാപമാണെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlights: V.D satheeshan's statement about governor and chief minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..