വി.ഡി. സതീശന്റെ പേരിൽ വിജിലൻസ് അന്വേഷണം


1 min read
Read later
Print
Share

പുനർജനി പദ്ധതിക്ക് വിദേശത്തുനിന്ന് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ

വി.ഡി. സതീശൻ| Photo: Mathrubhumi

തിരുവനന്തപുരം: പുനർജനി ഭവനപദ്ധതിയുടെപേരിൽ വിദേശരാജ്യങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയതിൽ നിയമലംഘനമുണ്ടെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസിന്റെ പ്രാഥമികാന്വേഷണം. ചാലക്കുടിയിലെ കാതികൂടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജെയ്‌സൺ പാനിക്കുളങ്ങരയാണ് മുഖ്യമന്ത്രിക്ക് പരാതിനൽകിയത്.

ഇതിൽ വിശദമായ അന്വേഷണം വേണമെന്ന വിജിലൻസിന്റെ ആവശ്യപ്രകാരമാണ് പ്രാഥമികാന്വേഷണത്തിന് സർക്കാർ അനുമതിനൽകിയത്. വിജിലൻസിന്റെ എറണാകുളം യൂണിറ്റാകും പ്രാഥമികാന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തദിവസമിറങ്ങും. വിദേശത്ത് നടത്തിയ പണപ്പിരിവ്, തുക ചെലവഴിച്ചത്, ഇതിന്റെ കണക്ക് തുടങ്ങിയവ അന്വേഷിക്കും.

പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണത്തിന് സർക്കാർ നിയമോപദേശം തേടിയിരുന്നു. എം.എൽ.എ.മാർ മണ്ഡലത്തിൽ ചെയ്യുന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിന് അവരെ നിയമിച്ചവരുടെ അനുമതിവേണ്ടെന്ന സുപ്രീംകോടതി വിധിയുള്ളതിനാൽ അന്വേഷണത്തിന് സ്പീക്കറിൽനിന്ന് അനുമതിവേണ്ടെന്നായിരുന്നു നിയമോപദേശം.

സതീശന്റെ മണ്ഡലമായ പറവൂരിലെ പ്രളയബാധിതർക്ക് വീടുനിർമിച്ചു നൽകാനുള്ള പദ്ധതിയായ പുനർജനിക്കായാണ് വിദേശത്തുനിന്ന് പണപ്പിരിവ് നടത്തിയത്. ഇക്കാര്യം അദ്ദേഹം സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ, പണം പിരിച്ചത് അനധികൃതമായിട്ടാണെന്നും പിരിച്ച തുക ഉപയോഗിച്ച് വീടുകൾ നിർമിച്ചില്ലെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് സി.ബി.ഐ.ക്ക് ലഭിച്ച പരാതിയും വിജിലൻസിന് കൈമാറിയതായാണ് വിവരം.

Content Highlights: vigilance enquiry against vd satheesan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..