പ്രതീകാത്മകചിത്രം | Photo: AP
മലപ്പുറം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് അക്കാര്യം തീരുമാനിക്കേണ്ടത്. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്നത് സ്വാഭാവികമായ ഔദ്യോഗികനടപടികളാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇ.വി.എം. പരിശോധന രാജ്യവ്യാപകമായി തുടങ്ങിയിട്ടുണ്ട്. എത്ര യന്ത്രങ്ങളുണ്ടെന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് കൊടുക്കാൻ വേണ്ടിയാണ് പരിശോധനയെന്നും സഞ്ജയ് കൗൾ മാധ്യമങ്ങളോടു വ്യക്തമാക്കി.
വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാനായി മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിർമിച്ച ഇ.വി.എം./വി.വി. പാറ്റ് വെയർഹൗസുകൾ ഉദ്ഘാടനംചെയ്യാൻ മലപ്പുറത്ത് എത്തിയതായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. തിരഞ്ഞെടുപ്പ് കാലത്ത് ഇ.വി.എമ്മുകളെക്കുറിച്ച് ആക്ഷേപങ്ങളുയരാറുണ്ട്. അത് കുറയ്ക്കാനാണ് വെയർഹൗസുകൾ സ്ഥാപിക്കുന്നത്. ഇതുവരെ കോളേജ്, സ്‌കൂൾ, ട്രഷറി എന്നിവിടങ്ങളിലാണ് യന്ത്രങ്ങൾ സൂക്ഷിച്ചത്. പ്രത്യേക വെയർഹൗസുകൾ ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷയും സുതാര്യതയുമുണ്ടാകും. പെരിന്തൽമണ്ണയിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച ട്രഷറിയിൽ സി.സി.ടി.വി. ഉണ്ടായിരുന്നെങ്കിൽ എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. വെയർഹൗസ് ഉണ്ടായിരുന്നെങ്കിൽ കൂടുതൽ സുരക്ഷിതമാകുമായിരുന്നു. എല്ലാ ജില്ലകളിലും സെപ്തംബറിനകം വെയർഹൗസുകൾ യാഥാർഥ്യമാകുമെന്നും സഞ്ജയ് കൗൾ പറഞ്ഞു.
വെയർഹൗസുകൾ സജ്ജമായാൽ വോട്ടിങ് യന്ത്രങ്ങൾ വിവിധയിടങ്ങളിൽ സൂക്ഷിക്കുമ്പോഴുള്ള വെല്ലുവിളികൾക്കു പരിഹാരമാകും. രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് മുൻകൂർ അനുമതിയോടെ വെയർഹൗസുകളിലെത്തി വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാം. അതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കൂടുതൽ ഉയർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ വെയർഹൗസുകളുടെ ഉദ്ഘാടനം ഓൺലൈനായാണ് നിർവഹിച്ചത്. മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ അധ്യക്ഷനായി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്, കണ്ണൂർ കളക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം. എൻ.എം. മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ കെ. ലത, എ. രാധ എന്നിവർ സംസാരിച്ചു.
Content Highlights: wayanad by poll, rahul gandhi, chief election officer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..