ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനം: സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴയെന്ന ശബ്ദസന്ദേശം വിവാദത്തിൽ


1 min read
Read later
Print
Share

വ്യാജമെന്ന് ഡി.വൈ.എഫ്.ഐ.

Photo: Screengrab

സീതത്തോട് (പത്തനംതിട്ട): ഡി.വൈ.എഫ്.െഎ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങളിൽനിന്ന് പിഴ ഇൗടാക്കുമെന്ന് കുടുംബശ്രീ ഭാരവാഹിയുടെ പേരിൽ പ്രചരിച്ച ശബ്ദസന്ദേശത്തെ ചൊല്ലി വിവാദം. ചിറ്റാറിലെ കുടുംബശ്രീ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. വ്യാഴാഴ്ച ചിറ്റാറിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്നായിരുന്നു ബുധനാഴ്ച പ്രചരിച്ച സന്ദേശം.

സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്നും സെറ്റ് സാരിയും മെറൂൺ ബ്ലൗസും ധരിക്കണമെന്നും സന്ദേശത്തിലുണ്ട്. പങ്കെടുക്കാത്തവരിൽനിന്ന് പിഴ ഈടാക്കുമെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പും ഉണ്ട്. ‘ലിംഗപദവിയും ആധുനിക സമൂഹവും’ വിഷയത്തെ അധികരിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി നയിച്ച സെമിനാറിൽ ആളെ കൂട്ടാൻ വേണ്ടിയാണ് വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമെത്തിയതെന്നാണ് ആരോപണം. സന്ദേശം പുറത്തുവന്നതോടെ കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്തെത്തി.

ശബ്ദസന്ദേശം തന്റേതല്ലെന്ന് സി.ഡി.എസ്. അധ്യക്ഷ മിനി അശോകൻ പറഞ്ഞു. എന്നാൽ എ.ഡി.എസ്. പ്രസിഡന്റ് നൽകിയ ശബ്ദസന്ദേശമാണിതെന്ന് കോൺഗ്രസ് മറുവാദമുയർത്തുന്നു. കോൺഗ്രസ് പ്രവർത്തകരാണിതിന് പിന്നിലെന്ന ആരോപണവുമായി സി.പി.എം. പ്രാദേശിക നേതൃത്വവും രംഗത്ത് എത്തി. ഡി.വൈ.എഫ്.ഐ. പരിപാടിക്ക് ആളെ കൂട്ടാൻ കുടുംബശ്രീയുടെ ആവശ്യമില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ നേതൃത്വം വ്യക്തമാക്കി.

സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായുള്ള തെറ്റായ പ്രചാരണമാണ് ശബ്ദസന്ദേശത്തിന്റെ പേരിൽ നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളന സംഘാടക സമിതി ജനറൽകൺവീനർ പി.ബി. സതീഷ് കുമാർ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും സതീഷ് കുമാർ വ്യക്തമാക്കി. സമ്മേളന ഭാഗമായ സെമിനാർ വ്യാഴാഴ്ച ചിറ്റാറിൽനടന്നു. 27 മുതൽ 30 വരെയാണ് പത്തനംതിട്ടയിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനം.

Content Highlights: Whatsapp voice message for contesting dyfi seminar

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..