ഞാനെന്തിന് ടെൻഷൻ അടിക്കണം -കെ.ടി. ജലീൽ


കെ.ടി. ജലീൽ| Photo: Mathrubhumi

മലപ്പുറം: രണ്ടുദിവസം പോയിട്ട് ഒരുദിവസം പോലും തനിക്ക് ടെൻഷൻ അടിക്കേണ്ടിവരില്ലെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഈ കുറിപ്പ്.

കഴിഞ്ഞദിവസം സ്വപ്‌നയുടെ അഭിഭാഷകനായ കൃഷ്ണരാജ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കെ.ടി. ജലീൽ രണ്ടുദിവസം ടെൻഷനടിക്കട്ടെ എന്നുപറഞ്ഞിരുന്നു. രഹസ്യമൊഴിയിൽ ജലീലിനെക്കുറിച്ചുള്ള പരാമർശമെന്താണെന്ന ചോദ്യത്തിനാണ് ഇങ്ങനെ പറഞ്ഞത്. ഇതിന് മറുപടിയായാണ് പോസ്റ്റ്.

ഖുർആൻ കടത്തി എന്നും കടത്തിയ വണ്ടിയുടെ ജി.പി.എസ്. കേടായി എന്നും ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വർണം കടത്തിയെന്നുമെല്ലാം പ്രചാരണമുണ്ടായിരുന്നു. അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ടുപോരേ പുതിയ വെളിപ്പെടുത്തൽ എന്നാണ് ജലീലിന്റെ ചോദ്യം. “ഇലക്‌ട്രോണിക് യുഗമാണിത്. തെറ്റുചെയ്യാത്തവർക്ക് ഭയപ്പാടിന്റെ കാര്യമില്ല. എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതെല്ലാം എന്നേ നാട്ടിൽ പാട്ടാകുമായിരുന്നു. എന്റെ കൈയിൽ നികുതി കൊടുക്കാത്ത ഒരുരൂപയുടെ സമ്പാദ്യമില്ല. കണക്കിൽപ്പെടാത്ത നയാപൈസ എവിടേയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാനെന്തിന് ടെൻഷനടിക്കണം”എന്നു ചോദിച്ചാണ് ജലീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്. മറ്റു പലരേയുംപോലെ താനും ആ വെളിപ്പെടുത്തൽ കേൾക്കാൻ കാത്തിരിക്കുകയാണെന്ന് ജലീൽ പറയുന്നു.

Content Highlights: why should i get tensed asks kt jaleel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..