പരാതിക്കാരായ സ്ത്രീകൾ കൊല്ലപ്പെടുന്നു, പോലീസ് കൈയുംകെട്ടിനിൽക്കെ


ഒ. രാധിക

1 min read
Read later
Print
Share

ഇത്തരം കേസുകൾ ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇരുവിഭാഗത്തെയും വിളിച്ച് രമ്യമായി പരിഹരിച്ചെന്നമട്ടിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസിന്റെ പതിവ്.

പ്രതീകാത്മകചിത്രം | Mathrubhumi archives

തൃശ്ശൂർ: നീതിതേടി പോലീസിനെ സമീപിച്ചിട്ടും കൊല്ലപ്പെടുന്ന സ്ത്രീകൾ ഏറുന്നു. പരാതിക്കാരായ സ്ത്രീകളുടെ ജീവന് ഒരുറപ്പുമില്ലെന്നതിന്റെ ഉദാഹരണമാണ് മണർകാട് സ്വദേശി ജുബി എന്ന 28-കാരിയുടെ കൊലപാതകം.

ഭർത്താവും സംഘവും പങ്കാളികളെ സാമൂഹികമാധ്യമം വഴി കൈമാറിയെന്നായിരുന്നു പരാതി. പ്രതിയെ കണ്ടെത്തി പിടികൂടിയില്ലെന്നു മാത്രമല്ല, ഇരയ്ക്കും കുഞ്ഞുങ്ങൾക്കും സംരക്ഷണം നൽകുന്നതിലും ഗുരുതരവീഴ്ചയുണ്ടായി. ഇത്തരം സംഭവങ്ങളിൽ സ്ത്രീകൾ നൽകുന്ന പരാതികൾ പോലീസ് ഗൗരവത്തിലെടുക്കാത്തതാണ് അവരെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് നയിക്കുന്നത്.

ഈ മാസം മൂന്നിനാണ് കടുതുരുത്തി സ്വദേശി ആതിര മുൻസുഹൃത്തിനെതിരേ പോലീസിൽ പരാതിനൽകിയത്. പിന്നാലെ സാമൂഹികമാധ്യമത്തിൽ അപമാനിക്കപ്പെട്ടതിനെത്തുടർന്ന് ഇവർ ആത്മഹത്യചെയ്തു.

ഇതിനുമുന്പും പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പേരിൽ കൊല്ലപ്പെട്ട പെൺകുട്ടികളിൽ പലരും പരാതിനൽകിയവരായിരുന്നു. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ സയൻസിലെ മൂന്നാംവർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയായ ലക്ഷ്മി സീനിയർ വിദ്യാർഥി പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നതായി പോലീസിൽ പരാതിനൽകിയിരുന്നു. പരാതി നിലനിൽക്കെ 2017 ഫെബ്രുവരി ഒന്നിനാണ് ലക്ഷ്മിയെ ക്ലാസിലിരിക്കെ അതേ സഹപാഠി തീവെച്ചുകൊന്നത്.

2022 ജൂൺ ഒമ്പതിനാണ് നാദാപുരത്ത് പേരോട് തട്ടിൽ നഈമ എന്ന 19-കാരിയെ റഹ്നാഹ് എന്നയാൾ വെട്ടിവീഴ്ത്തിയത്. നിരന്തരം ശല്യംചെയ്യുന്നതായി ബിരുദവിദ്യാർഥിനിയായ നഈമ പരാതിപ്പെട്ടശേഷമാണ് ആക്രമണം.

2020 ജനുവരി ആറിന് അക്ഷികയെന്ന പത്തൊമ്പതുകാരിയെ സ്വന്തം വീട്ടിലിട്ട് വെട്ടിക്കൊന്നാണ് അയൽക്കാരൻ അനു ജീവനൊടുക്കിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന അനു മകളെ ശല്യംചെയ്യുന്നതായി കുടുംബം പരാതിനൽകിയപ്പോഴാണ് കൊലപാതകം നടക്കുന്നത്.

ഇത്തരം കേസുകൾ ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇരുവിഭാഗത്തെയും വിളിച്ച് രമ്യമായി പരിഹരിച്ചെന്നമട്ടിൽ കേസ് അവസാനിപ്പിക്കുകയാണ് പോലീസിന്റെ പതിവ്.

സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ വർധന

അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ വീണ്ടും വർധനയുണ്ടായി. 2022-ൽ ആകെ 18,943 കേസുകളാണ് എടുത്തിരുന്നത്. 2023-ൽ മൂന്നുമാസംകൊണ്ടുതന്നെ 5135 കേസുകളായിട്ടുണ്ട്. പരാതിപ്പെടാനുള്ള സന്നദ്ധത കൂടിയെങ്കിലും പരാതിക്കാർ കൊല്ലപ്പെടുന്നത് ജാഗ്രതക്കുറവുതന്നെയാണ്.

Content Highlights: woman complainants death Kerala police

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..