യൂത്ത് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചിൽ വൻസംഘർഷം


1 min read
Read later
Print
Share

രണ്ടുപേർക്ക് തലയ്ക്ക് സാരമായ പരിക്ക്

• രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ

തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ വൻസംഘർഷം. സ്ത്രീകൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്.

യൂത്ത് കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് ഫൈസൽ, കെ.എസ്.യു. ജില്ലാ സെക്രട്ടറി ആദേഷ്, രഞ്ജിത്ത് രവീന്ദ്രൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഒരുമണിക്കൂറോളം രാജ്‌ഭവൻ പരിസരം സംഘർഷഭൂമിയായി. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

മാർച്ച് മുന്നിൽക്കണ്ട് വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിന്മാറിയില്ല. തുടർന്നാണ് ലാത്തിച്ചാർജ്. രണ്ടുപ്രവർത്തകരെ അറസ്റ്റുചെയ്തു. സമാധാനപരമായി പ്രകടനം നടത്തിയവരെ പോലീസ് മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു.

Content Highlights: Youth Congress Raj Bhavan march has a huge clash

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..