യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് യുവജനങ്ങൾ അണിനിരന്ന റാലി തൃശ്ശൂർ നഗരത്തെ ആവേശംകൊള്ളിച്ചു. കൊടുംചൂട് അവഗണിച്ച് ഉച്ചമുതലേ യുവാക്കൾ റാലിക്കായി എത്തി ശക്തൻ മൈതാനത്ത് തമ്പടിച്ചു. 5.45-ന് ആരംഭിച്ച റാലി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ വി.ബി. ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. തുടങ്ങിയവർ നയിച്ചു.
വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ശക്തൻ മൈതാനത്തുനിന്ന് കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ചു. റൗണ്ട് ചുറ്റി സമ്മേളനനഗരിയായ തേക്കിൻകാട് മൈതാനത്ത് 7.30-ന് പ്രവേശിച്ചപ്പോഴും ജാഥയുടെ ഒരറ്റം കുറുപ്പം റോഡിൽ കാണാമായിരുന്നു. തേക്കിൻകാട് വിദ്യാർഥി കോർണറിൽ ഒരുക്കിയ സമ്മേളനവേദിയിൽനിന്ന് ജനക്കൂട്ടം തെക്കേഗോപുരനട വരെ നീണ്ടു. 14 ജില്ലകളിൽനിന്ന് എത്തിയ ജനങ്ങളുടെ വൻ നിരയായിരുന്നു ആരവം തീർത്തത്.
സംഘാടകർപോലും പ്രതീക്ഷിക്കാത്ത രീതിയിൽ ജനങ്ങൾ എത്തിയപ്പോൾ പോലീസ് ഗതാഗതം നിയന്ത്രിച്ച് റാലിക്ക് അവസരമൊരുക്കി. യൂത്ത് േകാൺഗ്രസിന്റെ ചരിത്രത്തിൽ കാൽനൂറ്റാണ്ടിനിപ്പുറം കണ്ട മഹാറാലിയാണിതെന്ന് ഉദ്ഘാടകൻ കെ. സുധാകരനും പ്രസംഗിച്ച വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. സംഘാടനമികവിന് എല്ലാവരും ഷാഫി പറമ്പിൽ എം.എൽ.എ.യെ അഭിനന്ദിച്ചു.
Content Highlights: youth congress state conference
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..