വണ്ടിക്കു വില 71,000, നമ്പറിന് 15 ലക്ഷം


: ചണ്ഡീഗഢ് സ്വദേശിയായ ബ്രിജ് മോഹൻ 71,000 രൂപ മുടക്കിയാണ് ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങിയത്. എന്നാലതിനെ അലങ്കരിക്കാൻ ഇഷ്ടനമ്പറിനായി ചെലവാക്കിയതാകട്ടെ 15.44 ലക്ഷം രൂപ. ‘0001’ എന്ന അക്കങ്ങളിൽ അവസാനിക്കുന്നതാണ് സ്കൂട്ടർനമ്പർ.

ഹരിയാണ സർക്കാർ ഇക്കുറി വാഹനങ്ങളുടെ ഫാൻസിനമ്പർ ലേലത്തിലൂടെ കോടികളാണ് കൊയ്തത്. 378 നമ്പറുകളാണ് ചണ്ഡീഗഢ് രജിസ്റ്ററിങ് ആൻഡ് ലൈസൻസി അതോറിറ്റി ലേലത്തിനുവെച്ചത്.

179 സർക്കാർ വാഹനങ്ങളാണ് 0001-ൽ അവസാനിക്കുന്ന നമ്പറുകൾ ഉപയോഗിക്കുന്നത്. നാലെണ്ണം മുഖ്യമന്ത്രി മോഹർലാൽ ഖട്ടറിന്റേതാണ്. അതിനാലാണ് മോഹൻ മോഹവിലകൊടുത്ത് ഒരെണ്ണം സ്വന്തമാക്കിയത്. ഈ നമ്പറിനെ സ്കൂട്ടറിൽ ഒതുക്കില്ലെന്നും ദീപാവലിക്കു വാങ്ങുന്ന പുതിയ വണ്ടിക്കായി വാങ്ങിവെച്ചതാണെന്നും പരസ്യ ഏജൻസി നടത്തുന്ന അദ്ദേഹം പറയുന്നു. വി.ഐ.പി. നമ്പറുകളുടെ ലേലത്തിലൂടെ സംസ്ഥാന സർക്കാരിന് 18 കോടിരൂപ കിട്ടിയെന്നാണ് റിപ്പോർട്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..