മരുപ്പരപ്പിൽ കാരുണ്യവർഷം


: രാമകഥാപ്രഭാഷണംകേട്ട് റാൻ ഓഫ് കച്ചിലെ മരുഭൂമിയിലൂടെ കാൽനടയായി മടങ്ങുമ്പോഴായിരുന്നു അപകടം. പൊള്ളുന്ന ചൂടിൽ നിർജലീകരണത്തെത്തുടർന്ന് എൺപത്തിയാറുകാരിയായ അവർ തളർന്നുവീണു. മരുഭൂമിയായതിനാൽ വാഹനസൗകര്യമില്ല. കൂടെയുണ്ടായിരുന്ന രണ്ടുസ്ത്രീകൾ നിസ്സഹായാവസ്ഥയിൽ. ഖാദിർ ദ്വീപിലെ നവ ഭഞ്ച്ദാ ക്ഷേത്രത്തിൽ മൊരാരി ബാപ്പുവാണ് പ്രഭാഷണം നടത്തിയിരുന്നത്. അവിടെ സുരക്ഷാജോലിക്ക് നിയോഗിക്കപ്പെട്ട വർഷാബെൻ പർമാർ എന്ന വനിതാകോൺസ്റ്റബിൾ വിവരമറിഞ്ഞ് അങ്ങോട്ടോടി. തുടർന്ന്, വൃദ്ധയെ പുറത്തേറ്റി അഞ്ചുകിലോമീറ്റർ ദൂരം നടന്ന് സുരക്ഷിതസ്ഥലത്തെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്‍വി വർഷയെ അഭിനന്ദിച്ച് ദൃശ്യങ്ങളും വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തതോടെ പ്രശംസകൾ പ്രവഹിച്ചു. ‘നന്ദി വർ‌ഷ, മരുപ്പരപ്പിൽ കാരുണ്യവർഷമായതിന്...’

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..