ഷേക്‌സ്പിയറുടെ ജന്മദിനാഘോഷങ്ങളിൽ യു.കെ.


: നീണ്ട നാളുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തങ്ങളുടെ പ്രിയ കലാകാരന്റെ ജന്മദിനാഘോഷം വിപുലമായി ആഘോഷിച്ച് ആയിരങ്ങൾ. ലോകപ്രശസ്ത നാടകകൃത്ത് വില്യം ഷേക്സ്പിയറുടെ 458-ാം ജന്മദിനാഘോഷങ്ങൾക്കാണ് ജന്മനാടായ ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫഡ് എപ്പോൺ എയ്‌വൻ സാക്ഷിയായത്.

ശനി, ഞായർ ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പ്രൈമറിതലം മുതൽ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികളുടെയും നാട്ടുകാരുടെയും ഘോഷയാത്രകൾ, ജന്മദിന ഗാനാലാപനം എന്നിവ നടന്നു.

കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ജന്മദിനാഘോഷങ്ങൾ റദ്ദാക്കിയിരുന്നു. 1564 ഏപ്രിലിൽ ജനിച്ച ഷേക്‌സ്പിയറിന്റെ ജനനത്തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും യു.കെ.യിൽ എല്ലാവർഷവും ഏപ്രിൽ 23-ന് വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..