: കല്ലേറും പൂച്ചെണ്ടും ഒരുപോലെ ഏറ്റുവാങ്ങിയ ‘ദി കശ്മീർ ഫയൽസ്’ സിനിമ ഒ.ടി.ടി. പ്ളാറ്റ്ഫോമിലേക്ക്. മേയ് 13 മുതൽ ‘സീ 5’ പ്രദർശിപ്പിച്ചുതുടങ്ങും. കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കിയ ചിത്രത്തെ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും വാനോളം വാഴ്ത്തിയിരുന്നു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി ഇളവും അനുവദിച്ചു. എന്നാൽ, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമയെന്നും കേന്ദ്രം സ്പോൺസർചെയ്താണ് അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിൽ 300 കോടിയിലേറെ രൂപ വാരി ബോക്സോഫീസ് നേട്ടമുണ്ടാക്കാൻ കശ്മീർ ഫയൽസിനു കഴിഞ്ഞു. ഒ.ടി.ടി.യിൽ ഹിന്ദിക്കുപുറമേ തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും കാണാൻ അവസരമുണ്ടാകും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..