വെല്ലുവിളികൾ മറികടന്ന് ഉയരങ്ങളിൽ


: ഉയരങ്ങൾ എത്തിപ്പിടിക്കണം, എവറസ്റ്റ് കൊടുമുടി കീഴടക്കണം-ലക്ഷ്യം അതായിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഏഴുവയസ്സുകാരൻ അവ്‌നീഷിനു മുന്നിൽ തടസ്സമായില്ല. ജന്മനാ ഡൗൺസിൻഡ്രോം ബാധിതനാണ് അവ്‍നീഷ്. ദത്തുപുത്രന്റെ ആഗ്രഹത്തിനുമുന്നിൽ ആദിത്യ തിവാരി ഉറച്ചുനിന്നു. എവറസ്റ്റ് ബേസ് ക്യാമ്പിൽനിന്ന് ആരംഭിച്ച മലകയറ്റത്തിനൊടുവിൽ 5500 മീറ്റർ ഉയരം കീഴടക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്ദോറിൽനിന്നാണ് ഈ അപൂർവയാത്രയുടെ കഥ. അവ്നീഷിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മരുന്ന്, ഭക്ഷണം, നെബുലൈസിങ് മെഷീൻ എന്നിവയെല്ലാം ഒപ്പം കരുതിയിരുന്നു. ഏപ്രിൽ 14-നാണ് യാത്രയാരംഭിച്ചത്. കൊടുമുടി കീഴടക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ തിരിച്ചിറങ്ങേണ്ടിവന്നു. കാലാപത്തർ പർവതത്തിൽ ദേശീയപതാക ഉയർത്തിയാണ് ഇരുവരും മടങ്ങിയത്. അഞ്ചുവർഷംമുമ്പാണ് ആദിത്യ തിവാരി അവ്നീഷിനെ ദത്തെടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..