: ലോകത്തിനുമുന്നിൽ ഇന്ത്യയുടെ യശസ്സുയർത്തിയ വനിതകൾക്കുള്ള ആദരസൂചകമായി വാർത്താവിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹ്രസ്വചിത്രങ്ങൾ. ‘സെവൻ ചെയ്ഞ്ച്മേക്കേഴ്സ്’ എന്ന പേരിൽ മാറ്റങ്ങൾക്കു വഴിയൊരുക്കിയ ഏഴ് വനിതകളെക്കുറിച്ചു പുറത്തിറക്കിയ ചിത്രങ്ങൾ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ ഒ.ടി.ടി. പ്ളാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറക്കി.
‘ഇന്ത്യയുടെ മിസൈൽ വനിത’ എന്ന ഖ്യാതി സ്വന്തമാക്കിയ മലയാളി ടെസ്സി തോമസ്, എവറസ്റ്റ് കൊടുമുടി രണ്ടുതവണ കീഴടക്കിയ ലോകത്തിലെ ആദ്യ വനിത അൻഷു ജംസെൻപ, ഉത്തരാഖണ്ഡിലെ കോസി നദിയുടെ പുനരുജ്ജീവനത്തിൽ പ്രധാന പങ്കുവഹിച്ച പരിസ്ഥിതി പ്രവർത്തക ബസന്തി ദേവി എന്നിവരുൾപ്പെടെയുള്ളവർ ഈ ചിത്രങ്ങളിൽ അണിനിരക്കുന്നു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ സീരീസ് ‘ആസാദി കി അമൃത് കഹാനിയ’യും ഠാക്കൂർ പുറത്തിറക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..