: മോഹൻലാലിന്റെ സൂപ്പർഹിറ്റ് മലയാളചിത്രം ‘ദൃശ്യം-2’-വിന്റെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഗോവയിൽ തുടങ്ങി. ‘ദൃശ്യം’ ഹിന്ദി ആദ്യഭാഗത്തിന്റെ നിർമാതാക്കളിലൊരാളായ അഭിഷേക് പഥക്കാണ് രണ്ടാംഭാഗം സംവിധാനംചെയ്യുന്നത്. ആദ്യഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷിത വേർപാടിനെത്തുടർന്നാണ് അഭിഷേക് സംവിധാനമേറ്റെടുത്തത്.
അജയ് ദേവ്ഗൻ, തബു, ശ്രിയ ശരൺ, ഇഷിത ദത്ത തുടങ്ങിയവർ രണ്ടാംഭാഗത്തിലുമുണ്ട്. മലയാളത്തിൽ ആശാ ശരത്ത് അവതരിപ്പിച്ച പോലീസ് ഐ.ജി.യായാണ് തബു എത്തുന്നത്. ചിത്രീകരണം തുടങ്ങിയതിന്റെ വിവരങ്ങൾ തബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..