ബി.എസ്.എഫിന് ബിഗ് സല്യൂട്ട്


: വിവാഹത്തിന് ഒരുദിവസംമാത്രം ബാക്കി. പരിസരം മുഴുവൻ മഞ്ഞുമൂടിയതോടെ കശ്മീർതാഴ്‌വരയുമായുള്ള റോഡ് ബന്ധം മുറിഞ്ഞു. വിവാഹത്തിനൊരുങ്ങുന്ന ബി.എസ്.എഫ്. ജവാൻ നാരയണ ബെഹ്റ 2500 കിലോമീറ്റർ അകലെയുള്ള ഒഡിഷയിലെ വീട്ടിലെത്താൻ വഴികാണാതെ പകച്ചുനിന്നു. ഒടുവിൽ ബെഹ്റയ്ക്കുമുന്നിൽ സഹായവുമായി സേനയുടെ ചീറ്റ ഹെലികോപ്റ്റർ എത്തി.

നിയന്ത്രണരേഖയിലെ മച്ചിൽ സെക്ടറിലെ സൈനികപോസ്റ്റിൽനിന്ന് നാരായണയെ കശ്മീർതാഴ്‌വരയിലെത്തിച്ചു. വിവാഹ ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും മകന് എത്താൻകഴിയുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞദിവസം നാരായണയുടെ അച്ഛനമ്മമാർ ബി.എസ്.എഫ്. യൂണിറ്റ് കമാൻഡർമാരുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് പ്രത്യേക ഹെലികോപ്റ്റർ പറത്താൻ ബി.എസ്.എഫ്. ഐ.ജി. രാജാ ബാബു സിങ് ഉത്തരവിട്ടത്. സൈനികരുടെ ക്ഷേമത്തിനാണ് താൻ പ്രഥമപരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.എസ്.എഫിന് ബിഗ് സല്യൂട്ട്, നാരായണയുടെയും കുടുംബത്തിന്റെയും...

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..