അവതാർ 2: വെള്ളത്തിന്റെ വഴി...


: ആരാധകർ ഏറെ കാത്തിരുന്ന ജെയിംസ് കാമറൂൺചിത്രം അവതാറിന്റെ രണ്ടാംഭാഗത്തിന് പേരിട്ടു; ‘അവതാർ 2- ദ വേ ഓഫ് വാട്ടർ’. ഡിസംബർ 16-ന് തിയേറ്ററുകളിലെത്തും. കടലിനടിയിലെ വിസ്മയലോകമാണ് ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. മലയാളമുൾപ്പെടെ 160 ഭാഷകളിൽ അവതാർ സംസാരിക്കും. ട്വന്റീത് സെഞ്ച്വറി ഫോക്സാണ് നിർമാതാക്കൾ. മേയ് ആറിന് ചിത്രത്തിന്റെ ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.

വർഷങ്ങളായി കാത്തിരിക്കുന്ന അവതാർ 2-ൽ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ. ലോകത്ത് വമ്പൻവരുമാനമുണ്ടാക്കിയ സിനിമകളിലൊന്നായ അവതാറിന്റെ ആദ്യഭാഗം 2009-ലാണ് പുറത്തിറങ്ങിയത്.‌‌ മൂന്നു ഭാഗങ്ങൾകൂടി ഒരുക്കാനുള്ള പദ്ധതിയിലാണ് കാമറൂൺ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..