വാരാണസിയിൽ ‘നമോ ഘാട്ട്’


: വാരാണസിയിൽ എത്തുന്നവർക്കായി മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രംകൂടി ഒരുങ്ങുന്നു. നവീകരിച്ച് ‘നമോ ഘാട്ട്’ എന്നു പേരിട്ട ഖിദ്കിയ ഘാട്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ നിർവഹിക്കും. 34 കോടി രൂപ ചെലവിൽ പൂർത്തീകരിക്കുന്ന പദ്ധതി വാരാണസിയിലെ 85-ാം ഘാട്ട് ആണ്.

21,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഘാട്ട് വികസിപ്പിച്ചത്. സൂര്യന് അഭിമുഖമായിട്ടുള്ള മൂന്ന്‌ കൂറ്റൻ കൂപ്പുകൈ ശില്പങ്ങളാണ് പ്രധാന ആകർഷണം. രണ്ടു ശില്പങ്ങളുടെ ഉയരം 25 അടിയും മറ്റൊന്ന് 15 അടിയുമാണ്. 75 അടി ഉയരമുള്ള മറ്റൊരു ലോഹശില്പം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് വാരാണസി സ്മാർട്ട് സിറ്റി ചീഫ് ജനറൽ മാനേജർ ഡോ. ഡി. വാസുദേവൻ പറഞ്ഞു. സഞ്ചാരികൾക്ക് ജലസാഹസിക വിനോദം, നടത്തം, വ്യായാമം, യോഗ, ഓപ്പൺ തിയേറ്റർ, ലൈബ്രറി, ഫുഡ് കോർട്ട്, ഹെലിപ്പാഡ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാശി വിശ്വനാഥ് ധാം ‘സുഗം ദർശന’ത്തിനുള്ള ടിക്കറ്റുകളും ഇവിടെ ലഭിക്കും. ബോട്ടിൽ വിശ്വനാഥ് ധാമിലേക്ക് പോകാനും സൗകര്യമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..