ഗോവൻ തീരത്ത് വിരിഞ്ഞു, 6500 കടലാമക്കുഞ്ഞുങ്ങൾ


: വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒലിവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട കടലാമകളുടെ മുട്ട വിരിഞ്ഞ് ഗോവൻ തീരത്തുണ്ടായത് 6500 കുഞ്ഞുങ്ങൾ. കടൽത്തീരത്തെത്തുന്ന അഞ്ചു കടലാമവിഭാഗങ്ങളിലൊന്നാണ് ഒലിവ് റിഡ്‌ലി. നവംബർമുതൽ ഏപ്രിൽവരെ കടൽത്തീരത്തെത്തിയ കടലാമകളുടെ മുട്ടകളാണ് വനംവകുപ്പ് ശേഖരിച്ചത്.

ശാസ്ത്രീയമായ പരിപാലനംകൊണ്ട് ഈവർഷം 89 കടലാമകൾ കൂടുണ്ടാക്കിയതായും കൃത്രിമപ്രജനനകേന്ദ്രത്തിൽ 6523 കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തെന്നും സംസ്ഥാന വനംവകുപ്പ് മന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. രാജ്യത്തിന്റെ കടലാമഭൂപടത്തിൽ ഗോവയെയും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗോവൻ സർക്കാർ. ഇതിനായി ആമസംരക്ഷണത്തിന് കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..