‘ഇറ്റ്സ് മാജിക്’ താസിനെ അനുസ്മരിച്ച് ഹൃത്വിക് റോഷൻ


: ജനപ്രിയചിത്രം കോയി മിൽ ഗയയിലെ ‘ഇറ്റ്സ് മാജിക്’ എന്ന ഐറ്റം നമ്പർ പാടി അനശ്വരമാക്കിയ പോപ് ഗായകൻ തർസേം സിങ് സൈനിക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ ഹൃത്വിക് റോഷൻ. താസ് എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന ഗായകൻ കോവിഡനന്തരപ്രശ്നങ്ങളെത്തുടർന്ന് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 54 വയസ്സായിരുന്നു.

“ഇറ്റ്സ് മാജിക് ഗാനത്തിൽ താസ് തൻറെ ശബ്ദത്തിലൂടെ മാന്ത്രികത കൂട്ടിച്ചേർത്തു. പ്രാർഥനകളും പിന്തുണയും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ടാകും. താസിനെ ഏറെ മിസ് ചെയ്യും” -ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു.

ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സൈനി, ഏഷ്യൻ ഫ്യൂഷൻ സംഗീതത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. സ്റ്റീരിയോ നേഷൻ ബാൻഡിന്റെ പ്രധാന ഗായകനായിരുന്നു. പ്യാർ ഹോ ഗയാ, നാചേംഗേ സരി രാത് ഉൾപ്പെടെ ഒട്ടേറെ ജനപ്രിയഗാനങ്ങൾ പാടി. നടി കവിത കൗശിക് ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖരും താസിനു ആദരാഞ്ജലിയർപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..