ആൽശലഭങ്ങൾ ഉത്തരാഖണ്ഡിലും


: അസാധാരണമായിമാത്രം കണ്ടുവരുന്ന ‘ആൽശലഭങ്ങൾ’ ഉത്തരാഖണ്ഡിലും. ഹിമാലയൻ പട്ടണമായ നൈനിത്താളിലെ ഭുജിയാഘാട് മേഖലയിൽനിന്നും സംസ്ഥാന വനംവകുപ്പിന്റെ ഗവേഷണവിഭാഗമാണ് ഇവയെ കണ്ടെത്തിയത്. സംസ്ഥാനത്തു തിരിച്ചറിയപ്പെട്ട 450-ാമത്തെ ചിത്രശലഭവർഗമാണിത്.

കേരളം, അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ആൽശലഭങ്ങൾ പൊതുവേ കാണാറുള്ളത്. സമുദ്രനിരപ്പിൽനിന്നും 650 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭുജിയാഘാട് ഉപഉഷ്ണമേഖലാ വനപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെയും വനത്തിന്റെയും തെളിവാണ് കണ്ടെത്തലെന്ന് മുഖ്യ വനസംരക്ഷണഓഫീസർ സഞ്ജീവ് ചതുർവേദി പറഞ്ഞു.

പ്രത്യേക സ്വഭാവസവിശേഷതകളുള്ള ആൽശലഭങ്ങൾ വിഷാംശമുള്ളതോ ലവണം നിറഞ്ഞതോ ആയ സസ്യങ്ങളാണ് ഭക്ഷിക്കുക. ഇത്തരം സസ്യങ്ങളുടെ പ്രത്യുത്‌പാദനത്തിലും പ്രജനനത്തിലും ആൽശലഭങ്ങൾ മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..