ചാണകം സംഭരിച്ചാൽ രണ്ടുണ്ട് കാര്യം


: ചാണകത്തിൽനിന്ന് സമ്മർദിത പ്രകൃതിവാതകമുണ്ടാക്കാൻ ഒരുങ്ങുകയാണ് (സി.എൻ.ജി.) ഉത്തർപ്രദേശ്. ഇതിനായി കിലോയ്ക്ക് ഒന്നരരൂപ നിരക്കിൽ കർഷകരിൽനിന്നും ചാണകം സംഭരിക്കും. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ സി.എൻ.ജി. ഉദ്പാദനം വർധിക്കുന്നത് ആശ്വാസമാകും.

തെരുവിൽ അലയുന്ന കാലികൾ ഉത്തർപ്രദേശിൽ കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ്. സർക്കാർ പണം വാങ്ങി ചാണകം സംഭരിക്കുമ്പോൾ കാലിഉടമകൾ അവയെ അഴിച്ചുവിടാൻ മടിക്കുമെന്ന് മന്ത്രി ധരംപാൽ സിങ് പറഞ്ഞു. പൊതുസ്ഥലത്ത് അലയുന്ന കാലികളെ സംരക്ഷിക്കാൻ ഗോശാലാ, ഗോ അഭയാരണ്യ പദ്ധതികൾ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ജില്ലകളിൽ മൃഗചികിത്സയ്ക്ക് സഞ്ചരിക്കുന്ന വെറ്ററിനറി മൊബൈൽ യൂണിറ്റുകൾ തുടങ്ങാനും പദ്ധതിയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..