: കഴുതയായി സ്വയം താരതമ്യംചെയ്ത പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ ട്രോളി സാമൂഹികമാധ്യമങ്ങൾ. പാക് മാധ്യമപ്രവർത്തകൻ ഹസൻ സെയ്ദിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്റെ ‘കഴുത’ താരതമ്യം.
‘ഞാൻ ഒരു പാകിസ്താനിയാണ്. അതിനാൽ ബ്രിട്ടനെ എന്റെ നാടായി കണക്കാക്കുന്നില്ല. കഴുതപ്പുറത്ത് വരയിട്ടാൽ അത് സീബ്രയാകില്ല. കഴുത കഴുതയായിത്തന്നെ തുടരും” -ഇതായിരുന്നു ഇമ്രാന്റെ വാക്കുകൾ.
പിന്നാലെ ഇതിനെ ട്രോളി ഒട്ടേറെപേർ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. ഇമ്രാൻറെ അപകർഷതാബോധമാണ് പ്രസ്താവനയിൽ നിഴലിക്കുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. മുഴുവൻ പാകിസ്താനികളെയും അപമാനിക്കുന്നതാണ് ഇമ്രാന്റെ പ്രസ്താവനയെന്ന് പലരും കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..