: മണിക്കൂറുകൾനീണ്ട ജോലിക്കിടെ കുറച്ചുവിശ്രമം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും ആഗ്രഹംപോലെ അരമണിക്കൂർ ഉച്ചയുറക്കത്തിന് സമയംനൽകി ജീവനക്കാരെ ഞെട്ടിച്ചിരിക്കയാണ് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനി വേക്ക്ഫിറ്റ്. ചെറിയൊരു ഉച്ചയുറക്കം ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് കമ്പനിയുടെ നിലപാട്.
കമ്പനി സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ഉച്ചയ്ക്ക് രണ്ടുമുതൽ 2.30 വരെ ഉറങ്ങാൻ അനുവാദം നൽകിയത്. 26 മിനിറ്റ് ഉറങ്ങുന്നത് പ്രവർത്തനക്ഷമതയുടെ 33 ശതമാനം വർധിപ്പിക്കുമെന്ന നാസയുടെ പഠനവും അദ്ദേഹം പങ്കുവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..