ഒ.ടി.ടി.ക്കും ഭീഷണിയായി വ്യാജൻ


: ബോക്സോഫീസിൽ വമ്പൻവിജയം നേടിയ ആർ.ആർ.ആർ., കെ.ജി.എഫ്.-2 എന്നിവയുടെ വ്യാജ എച്ച്.ഡി. പതിപ്പ് ഇന്റർനെറ്റ് വഴി ചോർന്നതായി റിപ്പോർട്ട്. ടൊറന്റ് വെബ്സൈറ്റുകളിലും മറ്റും ലഭ്യമാണെന്നാണ് വിവരം. ഒ.ടി.ടി. പ്ളാറ്റ്ഫോമുകൾക്ക് ഇത് തിരിച്ചടിയാകുമോയെന്ന ആശങ്കയാണിപ്പോൾ. രണ്ടുസിനിമകളും ഈമാസം ഒ.ടി.ടി. യിലെത്തുമെന്നാണ് കരുതുന്നത്.

രാജമൗലി സംവിധാനംചെയ്ത ആർ.ആർ.ആർ. തിയേറ്റർ റിലീസിലൂടെ 1115 കോടി രൂപ നേടിയെന്നാണ് കണക്ക്. പ്രശാന്ത് നീലിന്റെ കെ.ജി.എഫ്.-രണ്ടും ഇതിനകം 1000 കോടിയിലധികം നേടി. രണ്ടു സിനിമകളുടെയും ഒ.ടി.ടി. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. സീ ഫൈവിലൂടെ ആർ.ആർ.ആർ. എത്തുമെന്നാണ് പ്രതീക്ഷ. ആമസോൺ പ്രൈം വീഡിയോയ്ക്ക് കെ.ജി.എഫ്.-2 വിതരണാവകാശം ഉണ്ട്.

അതിനിടെ വിജയ് നായകനായ തമിഴ് ചിത്രം ‘ബീസ്റ്റ്’ ബുധനാഴ്ച നെറ്റ്ഫ്ലിക്സിലെത്തും. ഏപ്രിൽ 13-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം തെലുഗ്‌, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ആമസോണിൽ ലഭ്യമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..