: വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സിന്റെ ഗ്ലോബൽ തിയേറ്റർ റിലീസിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻസിനിമയായി ബോളിവുഡിലെ ‘ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ’. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സെപ്റ്റംബർ ഒമ്പതിന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിലെ പ്രണയഗാനമായ ‘കേസരിയ’യുടെ ടീസറും പുറത്തിറങ്ങി.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ധർമ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. അയൻ മുഖർജിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ബ്രഹ്മാസ്ത്ര തിയേറ്ററുകളിലെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..