ഇളമുറക്കാർ കൈകോർക്കുന്ന ‘ആർച്ചീസ്’


: ബോളിവുഡ് താരങ്ങളുടെ ഇളമുറക്കാരെ അവതരിപ്പിച്ചുകൊണ്ട് സോയ അക്‌തർ ഒരുക്കുന്ന ചിത്രം ‘ദ്‌ ആർച്ചീസി’ന്റെ ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. അമിതാഭ്‌ ബച്ചൻറെ മകൾ ശ്വേതയുടെയും ബിസിനസുകാരൻ നന്ദയുടെയും മകൻ അഗസ്‌ത്യനന്ദ, ഷാരൂഖ്‌ ഖാൻറെ മകൾ സുഹാനഖാൻ, അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും.

ലോകപ്രശസ്ത കോമിക് പരമ്പരയായ ‘ആർച്ചീസി’നെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമിക്കുന്നത്. ടീനേജ്‌ റൊമാൻറിക്‌ കോമഡി വിഭാഗത്തിലുള്ള ചിത്രം അടുത്തവർഷം ഒ.ടി.ടി. പ്ളാറ്റ്്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങും. സുഹാനഖാൻ വെറോണിക്കയുടെയും അഗസ്ത്യ ആർച്ചിയുടെയും ഖുഷി ബെറ്റിയുടെയും വേഷത്തിലാണ് എത്തുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..