ട്വിറ്ററിന് മണികെട്ടുമോ ‘കൂ’ ആപ്പ്


: ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ മൈക്രോബ്ളോഗിങ് പ്ളാറ്റ്ഫോം ‘കൂ’ വരിക്കാരുടെ എണ്ണത്തിൽ കുതിപ്പിന്റെ വഴിയിൽ. വൈകാതെ സാക്ഷാൽ ട്വിറ്ററിനെത്തന്നെ മറികടക്കുമെന്ന് സ്ഥാപകനും സി.ഇ.ഒ.യുമായ അപ്രമേയ രാധാകൃഷ്ണൻ പറയുന്നു. 2020 മാർച്ചിൽ ആരംഭിച്ച ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 12 മാസത്തിനിടെ 10 മടങ്ങ് വർധിച്ചു.

മൂന്നുകോടിപ്പേരാണ് കൂ ആപ്പ് ഇതിനകം ഡൗൺലോഡ് ചെയ്തത്. 2022 അവസാനത്തോടെ ഇത് 10 കോടി കവിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. 70-80 ലക്ഷമാണ് സജീവ ഉപയോക്താക്കൾ. നിലവിൽ ഇംഗ്ലീഷ് ഉൾപ്പെടെ പത്ത്‌ ഭാഷകളിൽ ആപ്പ് ലഭ്യമാണ്.

നിലവിൽ ഇംഗ്ലീഷിതര ഉപഭോക്താക്കളുടെ കാര്യത്തിൽ ട്വിറ്ററിനേക്കാൾ മുമ്പിലാണ് കൂ. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായി ഇത് മാറുമെന്നും രാധാകൃഷ്ണൻ അവകാശപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..