നിയമപോരാട്ടങ്ങൾക്കൊടുവിൽ പൂച്ചയ്ക്ക് കിട്ടി 95 ലക്ഷം


: വളർത്തുമൃഗങ്ങളുടെ അയൽവീടുകളിലേക്കുള്ള ‘അതിക്രമിച്ചു കയറലും’ അതേച്ചൊല്ലിയുണ്ടാവുന്ന ബഹളങ്ങളും നമുക്കൊന്നും പുത്തരിയല്ല. എന്നാൽ, അമേരിക്കയിൽ ഇത്തരമൊരു സംഭവത്തിന്റെപേരിൽ പൂച്ചയ്ക്ക് പിഴയിട്ടത് ഒന്നും രണ്ടുമല്ല 23 ലക്ഷം രൂപയാണ്. പൂച്ചയുടെ നിരപരാധിത്വം തെളിയിക്കാൻ ഉടമയ്ക്ക് വേണ്ടിവന്നതാവട്ടെ മൂന്നുവർഷത്തെ നിയമപോരാട്ടവും.

വാഷിങ്ടൺ സ്വദേശിനി അന്ന ഡാനിയേലിയുടെ പൂച്ച മിസ്കയുടെപേരിലുള്ള കേസ് 2019 മുതലുള്ളതാണ്. അയൽക്കാരന്റെ വീട്ടിൽ അതിക്രമിച്ചുകയറി മൃഗങ്ങളെ ഉപദ്രവിച്ചെന്നാണ് പരാതി. സംഭവത്തിൽ 23 ലക്ഷം നഷ്ടപരിഹാരമാണ് ഡാനിയേലിയോട് ആവശ്യപ്പെട്ടത്. എന്നാൽ, തന്റെ പൂച്ച നിരപരാധിയാണെന്ന് തെളിയിക്കാൻ അവർ കോടതിയെ സമീപിച്ചു. അന്വേഷണത്തിനൊടുവിൽ ഡാനിയേലിന്റെ പൂച്ച നിരപരാധിയാണെന്ന് കോടതി വിധിയെഴുതി. തുടർന്ന് പരാതിക്കാരനോട് 95 ലക്ഷം രൂപ ഡാനിയേലിന് നൽകാനും കോടതി ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..