: കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 75-ാം പതിപ്പിന് ചൊവ്വാഴ്ച വൈകീട്ട് തുടക്കം കുറിക്കും. കോവിഡ് ഭീതിയിൽ നഷ്ടമായ മൂന്നുവർഷത്തിനുശേഷമാണ് ലോകപ്രശസ്തമേള വീണ്ടും പൂർണതോതിൽ അരങ്ങേറുന്നത്. മേയ് 28 വരെ നീളുന്ന ചലച്ചിത്രോത്സവം ഇക്കുറി താരസമ്പന്നമാകും. ബോളിവുഡ് താരം ദീപിക പദുകോൺ എട്ടംഗജൂറിയിലെ അംഗമാണ്. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഐശ്വര്യറായ് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. നയൻതാര, തമന്ന ഭാട്യ, പൂജ ഹെഗ്ഡെ, അദിതി റാവു തുടങ്ങിയ താരങ്ങളുമുണ്ടാവും.
കാൻ മേളയെ ഇക്കുറി സാന്നിധ്യംകൊണ്ട് സമ്പന്നമാക്കുകയാണ് ഇന്ത്യൻ സിനിമ. ആറ് ചിത്രങ്ങളാണ് ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ജയരാജ് സംവിധാനം ചെയ്ത മലയാളചിത്രം ‘നിറയെ തത്തകളുള്ള മരം’, നടൻ മാധവൻ സംവിധാനം ചെയ്ത് പ്രധാനവേഷം അവതരിപ്പിക്കുന്ന ‘റോക്കട്രി: ദി നമ്പി ഇഫെക്ട്’ എന്നിവ ഇക്കൂട്ടത്തിലുൾപ്പെടുന്നു. കാൻ ഫിലിം മാർക്കറ്റിൽ ഫോക്കസ് രാജ്യമെന്ന ബഹുമതിയും ഇന്ത്യക്കാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..